X

സര്‍ക്കാരിനെതിരെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് യുഡിഎഫ് സമരം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് ധര്‍ണ്ണ നടക്കും. ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധ സമരം.

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ വടക്കാഞ്ചേരി ടൗണ്ണില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.

തീപിടുത്ത വിവാദത്തില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് പലയിടത്തും ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. മഹിളാ മോര്‍ച്ച, എസ്ഡിപിഐ, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ യുവമോര്‍ച്ചയും ബിജെപിയും സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധിച്ചു. തീപിടുത്തമുണ്ടായ ദിനവും സമാനമായ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സെക്രട്ടേറിയറ്റ് സാക്ഷ്യമായത്.

chandrika: