X
    Categories: CultureNewsViews

കുമ്പളയില്‍ വിജയഭേരി മുഴക്കി യു.ഡി.എഫ് പൊതുസമ്മേളനം

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം കുമ്പളയില്‍ ഉജ്ജ്വല പൊതു സമ്മേളനം നടത്തി. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഘടക കക്ഷികളുടെയും ഒട്ടുമിക്ക സംസ്ഥാന നേതാക്കളും പങ്കെടുത്ത പൊതു സമ്മേളനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ വിളംബരമായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ചര വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തില്‍ രാജ്യം നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി പറഞ്ഞു. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് ഭരണം കൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല. രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചു. ചെറുപ്പക്കാര്‍ക്കൊന്നും ജോലിയില്ല. പുതുതായി ആര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുന്നില്ല. മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് ഐശ്വര്യപൂര്‍ണമായിരുന്നു. മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന തന്നെ പാടെ തകര്‍ന്നു. കര്‍ഷകര്‍ ആത്മഹത്യുടെ മുനമ്പിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ കര്‍ഷകര്‍ വാര്‍ത്ത് കഴിയുന്നു.
സംസ്ഥാനത്ത്പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ അക്രമ, കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി കേരളം മാറി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മോദിക്കും പിണറായി വിജയനും തിരിച്ചടി നല്‍കണം. അന്തരിച്ച പി.ബി അബ്ദുല്‍ റസാഖ് ജനകീയനായ എം.എല്‍.എയായിരുന്നു. രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട ജനകീയനായ എം.എല്‍.എയായിരുന്നു. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ മഞ്ചേശ്വരത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ ആവശ്യങ്ങളുമായി ഡല്‍ഹിയില്‍ വന്നിരുന്നു. പറ്റാവുന്ന കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ എച്ച്.എ.എല്‍ ഫാക്ടറി സ്ഥാപിച്ചതില്‍ പി.ബി.യുടെ ശ്രമഫലമായാണ്. പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണം മൂലം നടക്കുന്ന തെരഞ്ഞടുപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മത്സരിക്കുന്ന എം.സി ഖമറുദ്ദീനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. അഡ്വ.സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ സി.ടി. അഹമ്മദലി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, എം പിമാരായ എം.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, രമ്യ ഹരിദാസ്, ജോസ് കെ. മണി, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ സണ്ണി ജോസഫ്, സി.മമ്മൂട്ടി, എന്‍.എ നെല്ലിക്കുന്ന്, കെ.എം. ഷാജി, കെ.പി സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാക്കളായ അഭയചന്ദ്ര റൈ,വിനയകുമാര്‍ സൊര്‍ക്കെ, ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, എം .കുഞ്ഞമ്പു നമ്പ്യാര്‍ ,സുന്ദര ആരിക്കാടി, ജില്ലാ മുസ് ലിം ലീഗ് ഭാരവാഹികളായ എം. എസ്.മുഹമ്മദ്ക്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍ ,മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം അബ്ബാസ്, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ പുണ്ടരികാക്ഷ, അഡ്വ. എ സുബ്ബയ്യ റൈ, സയ്യിദ് ഹാദി തങ്ങള്‍, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: