X

യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോഗത്തില്‍ ചര്‍ച്ചയാകും.
ആലപ്പാട്ട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.

എന്‍ഡിഎ വിട്ട ജെ.എസ്.എസ് വിഭാഗം, കാമരാജ് കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനതാദള്‍ യു.ഡി.എഫ് വിട്ടപ്പോള്‍ മാറി നിന്ന ഒരു വിഭാഗം എന്നിവ മുന്നണി പ്രവേശത്തിനായി യു.ഡി.എഫ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

ജനപക്ഷത്തെ യു.ഡി.എഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ്ജും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുമായി സഹകരിച്ച ജോര്‍ജ്ജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്.

chandrika: