X

പ്രക്ഷോഭ പരമ്പരക്ക് യു.ഡി.എഫ്; അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ് 20ന്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നിരന്തരമായ പ്രക്ഷോഭങ്ങളുമായി യു.ഡി.എഫ്. ഇതിന്റെ ഭാഗമായി ജൂണ്‍ 20ന് നിയോജകമണ്ഡലം തലത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ് നടക്കും. 140 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിക്കും.

എഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കെ-ഫോണ്‍ ഇടപാടിലെ വന്‍ അഴിമതിയില്‍ അന്വേഷണം നടത്തുക, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നടന്ന തീപിടുത്തം അന്വേഷിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, വന്യമൃഗ ആക്രമണം തടയുന്നതിനും രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിലും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ ക്രൈംബ്രാഞ്ച് നടപടിയിലും പ്രതിഷേധിച്ചുമാണ് യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

webdesk11: