കൊച്ചി: പോളിങ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളില്‍ യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് കത്ത് നല്‍കി. പച്ചാളം അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പര്‍ ബൂത്തുകള്‍, കച്ചേരിപ്പടി സെന്റ് ആന്റണീസ്ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 73ാം നമ്പര്‍ ബൂത്ത്, എറണാകുളം ഗവ.ഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 93ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ് സേവിയേഴ്‌സ് എല്‍പി സ്‌കൂളിലെ 11ാം നമ്പര്‍ ബൂത്ത്, സെന്റ് ജോവാക്കിങ്‌സ് ഗേള്‍സ് യുപി സ്‌കൂളിലെ 115ാം നമ്പര്‍ ബൂത്ത്, എറണാകുളം എസ്ആര്‍വി എല്‍പി സ്‌കൂളിലെ88ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ്അഗസ്റ്റിന്‍സ് എല്‍പി സ്‌കൂളിലെ 81ാം നമ്പര്‍ ബൂത്ത്, പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ 94ാം ബൂത്ത്, കടവന്ത്ര ഗാന്ധിനഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ 121ാം നമ്പര്‍ ബൂത്ത്, മാതാനഗര്‍ പബ്ലിക് നേഴ്‌സറി സ്‌കൂളിലെ 117 ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് ് റീപോളിങ് ആവശ്യപ്പെട്ടത്.
എറണാകുളത്ത് 14 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്
Tags: byelection