പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ നടന്ന സംസ്ഥാന വ്യാപക രാപ്പകല്‍ സമരം ഇന്നവസാനിക്കും.
രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപനം ഉദ്ഘാടനം ചെയ്യും.
ഇന്നലെ വൈകിട്ട് നാലു മണി മുതലാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. നിയമസഭയില്‍ പ്രഖ്യാപിച്ച തുടര്‍സമരത്തിന്റെ ആദ്യഘട്ടമാണിത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു സമരം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം.