കുതിച്ച് യുഡിഎഫ്; ജനദ്രോഹ ഭരണത്തിന്‍റെ തിരിച്ചടിയില്‍ തകർന്ന് എല്‍ഡിഎഫ്

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തിന്റെ നേര്‍ക്കാഴ്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് നടന്ന ഇരുപതില്‍ 19 സീറ്റുകളിലും എല്‍ഡിഎഫ് പിന്നിലാണ്. തൃശൂരില്‍ സിപിഎം കേന്ദ്രങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായി.

ഇത് കൃത്യമായി ഉയര്‍ത്തിക്കാട്ടാനും പ്രചാരണവിഷയമാക്കാനും യുഡിഎഫിന് കഴിഞ്ഞു. വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. എല്‍ഡിഎഫ് എല്ലാ കാര്‍ഡുകളും ഇറക്കി കളിച്ച വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ഷാഫിയുടെ ഭൂരിപക്ഷം എണ്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്.

 

webdesk13:
whatsapp
line