X

യു.ഡി.എഫ് ബഹുസ്വരതാ സംഗമം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: മണിപ്പൂരിലെ ആക്രമണത്തിനെതിരെയും ഏകസിവില്‍ കോഡിനെതിരെയും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം നടത്തും. രാവിലെ 10 ന് നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് ബഹുസ്വരതാ സംഗമം നടത്തുന്നതെന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജാതിമത ഭേദമെന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള എല്ലാവരെയും കൈകോര്‍ത്തുകൊണ്ടാണ് സംഗമം. യു.ഡി.എഫ് നേതാക്കളായ വി.ഡി സതീശന്‍, കെ. സുധാകരന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

യു.ഡി.എഫിലെ എല്ലാ എം.എല്‍.എമാരുടേയും സാന്നിധ്യം ഉണ്ടാവും. വിവിധ ക്രൈസ്തവര്‍ മതവിഭാഗങ്ങളില്‍ നിന്നായി ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ.ജോസഫ് മാര്‍ ബര്‍ണബാസ്, ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, ബിഷപ് ധര്‍മരാജ് റസാലം, മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. മോര്‍ളി കൈതപ്പറമ്പില്‍, മുസ്‌ലിം സംഘടനാ നേതാക്കളായ ആലിക്കുട്ടി മുസ്‌ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, പി. മുജീബ് റഹ്മാന്‍, ടി.പി അബ്ദുള്ളക്കോയ മദനി, ടി.കെ അഷറഫ്, വണ്ടൂര്‍ അബ്ദുള്‍ റഹ്മാന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ.കെ.പി മുഹമ്മദ്, ഡോ.ഫസല്‍ ഗഫൂര്‍, പാളയം ഇമാം വി.പി ഷുബൈബ് മൗലവി, സാംസ്‌കാരിക നേതാക്കളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

webdesk11: