സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ .വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ്‌കുമാർ പരിഹസിച്ചു.തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതന വിരുദ്ധ കോൺക്ലേവിലാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശമുണ്ടായത്. അതേസമയം കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ലെന്നും ഭീഷണികളെ ഭയക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞു.