ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ പരിശീലകന്‍ ഹൈക്കോടതിയില്‍. യോഗ കേന്ദ്രത്തില്‍ പരിശീലകനായിരുന്ന പെരുമ്പളം സ്വദേശി എ.വി. കൃഷ്ണകുമാറാണ് കോടതിയുടെ പരിഗണനയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടിയത്. യോഗാ കേന്ദ്രത്തിലെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് താന്‍ സാക്ഷിയാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. അന്തേവാസികളെ മര്‍ദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. തീവ്ര സ്വഭാവമുള്ള പ്രവൃത്തികളും വഴിവിട്ട ബന്ധങ്ങളും അവിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കളെയും യുവതികളെയും യോഗാ കേന്ദ്രത്തില്‍ എത്തിക്കുന്നത് ”ഹിന്ദു ഹെല്‍പ്പ് ലൈന്‍’ എന്ന സംഘടന വഴിയാണ്. യുവതിക—ളെ രാവും പകലും യോഗാനുഷ്്ഠാനങ്ങളുടെ പേരില്‍ പീഡനത്തിന് ഇരയാക്കുകയാണ്. അന്തേവാസികള്‍ക്ക് നിര്‍ബന്ധപൂര്‍വം മയക്കുമരുന്നു കുത്തിവപ്പ് നല്‍കുന്നു. നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ലാപ്‌ടോപ്പില്‍ കാണിച്ച് ‘ഭീഷണിപ്പെടുത്തലുണ്ട്. യോഗാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നുവെന്നും കൃഷ്ണകുമാറിന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.
കണ്ണൂര്‍ സ്വദേശി ശ്വേതയെ അന്യായ തടങ്കലില്‍ വച്ചുവെന്ന് പരാതിപ്പെട്ട് ‘ര്‍ത്താവ് റിന്റോഷൈന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ യുവതി യോഗാ കേന്ദ്രത്തിലെ മര്‍ദ്ദനം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കാസര്‍കോട് സ്വദേശി ശ്രുതിയും ഹൈക്കോടതിയില്‍ സമാന പരാതിയും ഉന്നയിച്ചു. തുടര്‍ന്ന് പൊലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
യോഗ കേന്ദ്രവും തൃപ്പൂണിത്തുറ പൊലീസുമായി അടുത്ത ബന്ധമുണ്ടെന്നും യോഗാ കേന്ദ്രത്തെ സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ശ്വേതയുടെ ഭര്‍ത്താവ് കോടതിയില്‍ ബോധിപ്പിച്ചു.