യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് എവേ ഗ്രൗണ്ടില്‍ സമനില. ഗ്രൂപ്പ് എഫില്‍ ദുര്‍ബലരായ പോളിഷ് ക്ലബ്ബ് ലീഗിയ വാഴ്‌സോയോടാണ് റയല്‍ 3-3 സമനില വഴങ്ങിയത്. കാണികളില്ലാതെ അടച്ചിട്ട സ്വന്തം സ്‌റ്റേഡിയത്തില്‍ 87-ാം മിനുട്ടു വരെ 3-2 ന് മുന്നില്‍ നിന്ന ശേഷമായിരുന്നു വാര്‍സോയുടെ സമനില. ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ ആദ്യ പോയിന്റും ഇന്നലെ പിറന്നു.
57-ാം സെക്കന്റില്‍ തന്നെ തകര്‍പ്പന്‍ ഗോളിലൂടെ ഗരത് ബെയ്ല്‍ റയലിനെ മുന്നിലെത്തിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ വേഗതയേറിയ ഗോളാണിത്. 35-ാം മിനുട്ടില്‍ കരീം ബെന്‍സേമ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. എന്നാല്‍ 40-ാം മിനുട്ടില്‍ റയല്‍ പ്രതിരോധത്ിലൂടെ നടന്നുകയറി കരുത്തുറ്റ ഷോട്ടിലൂടെ വാഡിസ് ഒഡീജ ഓഫോ ഒരു ഗോള്‍ മടക്കി. 58-ാം മിനുട്ടില്‍ മിറോസ്ലാവ് റഡോവിച്ച് ബോക്‌സിനു പുറത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ ആതിഥേയര്‍ ഒപ്പമെത്തി. 83-ാം മിനുട്ടില്‍ മറ്റൊരു ലോങ് റേഞ്ചറിലൂടെ തിബോള്‍ട്ട് മൗളിന്‍ വാഴ്‌സോയുടെ മൂന്നാം ഗോളും നേടി.
തോല്‍വി മുന്നില്‍ക്കണ്ട റയലിന് രക്ഷയായത് 86-ാം മിനുട്ടില്‍ മാറ്റിയോ കൊവാചിച് നേടിയ ഗോളാണ്.
ഗോളുകള്‍ കാണാം: