ഏകസിവില്‍കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും രണ്ടുതരത്തിലുള്ള നിയമം പറ്റില്ലെന്നും പ്രധാനമന്ത്രി മോദി ബി.ജെ.പി യോഗത്തില്‍. ഭോപ്പാലില്‍ പാര്‍ട്ടി ബൂത്ത് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്‌ലിംകളെ വശത്താക്കാനാണ് ചിലര്‍ ഏകസിവില്‍കോഡ് വേണ്ടെന്ന ്പറയുന്നത്. ഭരണഘടനയും സുപ്രീംകോടതിയും ഇത് വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഏതായാലും ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ശക്തമായി രംഗത്തെത്തി. ആദ്യം ഏകസിവില്‍കോഡ് നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും എല്ലാവര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്നും ഡി.എം.കെ നേതാന് ഇളങ്കോവന്‍ ആവശ്യപ്പെട്ടു. മുത്തലാഖ് വിഷയം ഉയര്‍ത്തിപ്പിടിക്കുന്നത് മുസ്്‌ലിം പെണ്‍കുട്ടികളുടെ കണ്ണീര്‍കാണാത്തവരാണെന്ന് പറഞ്ഞ മോദി പ്രതിപക്ഷകക്ഷികള്‍ യോഗം ചേര്‍ന്നത് അഴിമതിയില്‍നിന്ന് രക്ഷപ്പെടാനാണെന്നും കളിയാക്കി.
ഏകസിവില്‍കോഡും മുത്തലാഖും ഉന്നയിച്ച് പ്രധാനമന്ത്രി മോദി
Tags: modi