Categories: keralaNews

ഏകസിവില്‍ കോഡ്: സി.പി.എമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് ഡോ. എം.കെ മുനീര്‍

ഏകസിവില്‍കോഡ് വിഷയത്തില്‍ മുമ്പ് ഇ.എം.എസ് പറഞ്ഞ നിലപാടില്‍നിന്ന്മാറിയോ എന്ന് വ്യക്തമാക്കണമെന്ന് ഡോ.എം.കെ മുനീര്‍. സി.പി.എം ഇപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സിംഹക്കൂട്ടില്‍നിന്ന ്‌ചെന്നായയുടെ കൂട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം ഇതുവരെ നടപ്പാക്കാത്തതിന് കാരണം കോണ്‍ഗ്രസാണ്. നെഹ്രുവാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്. അതുപോലെ ഒരാളും അത്തരമൊരു നിലപാടെടുത്തിട്ടില്ല.
വിഷയത്തെ മുസ്്‌ലിം പ്രശ്‌നമായി ചിത്രീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിഷേധത്തിനെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണം.

Chandrika Web:
whatsapp
line