കല്‍പ്പറ്റ: ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്‌ഐആര്‍. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി.
സംഭവത്തില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മിലുള്ള വെടിവെയ്പ്പില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉരുപ്പുംകുറ്റിയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള ഞെട്ടിത്തോട് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.