X
    Categories: indiaNews

അഞ്ചു വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 24,134 പേര്‍ക്കെതിരെ

ന്യൂഡല്‍ഹി: യു.എ.പി.എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന ആരോപണത്തിന് തെളിവായി പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍. 2016 മുതല്‍ 2020 വരെയുള്ള അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ രാജ്യത്ത് 24,134 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതായാണ് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചത്.

എന്നാല്‍ ഇവരില്‍ 212 പേരെ മാത്രമാണ് കുറ്റക്കാരായി കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. 2016 മുതല്‍ 2020 വരെയുള്ള യുഎപിഎ കേസുകളുടെ വിശദാംശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.

5027 കേസുകളിലായിട്ടാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 386 പേരെ വെറുതെവിട്ടു. മറ്റുള്ളവര്‍ ഇപ്പോഴും വ്യവഹാരങ്ങളില്‍ കഴിയുകയാണ്. 2020ല്‍ മാത്രം 796 കേസുകളിലായി 6482 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെ്‌യ്തിട്ടുണ്ട്. 80 പേരെ 2020 ശിക്ഷിച്ചു. 116 പേരെ വെറുതെ വിട്ടുവെന്നും മന്ത്രി പറഞ്ഞു. യു.എ.പി.എ ചുമത്താന്‍ അടിസ്ഥാനമായ ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് നേരത്തെ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു.

Chandrika Web: