തിരുവനന്തപുരം: പന്തീരങ്കാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോവാദികളല്ലെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കിയതോടെ പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അവസാന കുറ്റപത്രത്തിലാണ് പിണറായിയുടെയും സിപിഎമ്മിന്റെയും വാദങ്ങള്‍ തള്ളുന്ന കണ്ടെത്തലുള്ളത്.
അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത് അപരാധമാണ് എന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ‘അവരെന്തോ പരിശുദ്ധന്മാരാണ്, ഒരുതെറ്റും ചെയ്യാത്തവരാണ്, ചായ കുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്‌തെതന്ന തരത്തില്‍ ധാരണ വേണ്ട’ എന്നാണ് മുഖ്യമന്ത്രി ജനുവരി ഒന്നിന് അലനെയും താഹയെയും കേരള പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ചത്. ‘സാധാരണഗതിയില്‍ യു.എ.പി.എ ചുമത്തിയത് മഹാഅപരാധമാെയന്ന് പറയണമെന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാന്‍ തയാറല്ലെന്നും’ എന്നും പിണറായി വ്യക്തമാക്കിയിരുന്നു.
ആരോപണ വിധേയര്‍ നിരോധിത ഭീകരസംഘടനയിലെ അംഗങ്ങള്‍ ആണെന്ന വാദം പ്രോസിക്യൂഷനില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019 നവംബറില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. എന്‍.ഐ.എ കേസെടുത്ത ശേഷം ഭീകരസംഘടനയിലെ അംഗങ്ങളാണ് എന്ന നിലയില്‍ യുഎപിഎയിലെ 20-ാം വകുപ്പ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതാണ് അവസാന കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്.