അബുദാബി: യുഎഇ വനിത അടുത്തവര്‍ഷം ബഹിരാകാശത്തേക്ക് പറക്കും. നുറ അല്‍മത്രൂഷിയാണ് രാജ്യത്തെ ആദ്യബഹിരാകാശ വനിതയെന്ന ഖ്യാതി നേടാന്‍ പറക്കാനൊരുങ്ങുന്നത്.2019ലാണ് ആദ്യമായി യുഎഇ പൗരന്‍ ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശയാത്ര നടത്തിയത്. തുടര്‍ന്ന് സുല്‍ത്താന്‍ അല്‍നിയാദിയും. ഇവരുടെ പാത പിന്‍പറ്റിയാണ് 28കാരിയായ നൂറ യാത്രക്കുള്ള പരിശീലനങ്ങളും അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ആദ്യ ബാച്ചിലേക്ക് അപേക്ഷിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്ന് നേടാനായില്ല. രണ്ടാമത്തെ ബാച്ച് എന്റെ രണ്ടാമത്തെ അവസരമായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ആഗ്രഹിച്ച സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം പൂവണിയാന്‍ കാത്തിരിക്കുകയാണ്’ നൂറ പറഞ്ഞു.