അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ 12ന് ശനിയാഴ്ച വരെ ഇടി മിന്നലോടുകൂടിയ മഴയുണ്ടായേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.ഷാര്‍ജയുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ശക്തമായ പൊടിക്കാറ്റും തുടര്‍ന്ന് മഴയുമുണ്ടായി. ഗള്‍ഫ് നാടുകളിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനിടെയാണ് പലയിടങ്ങളിലും നേരിയ തോതിലാണെങ്കിലും മഴ ലഭിക്കുന്നത്.