X

സുഡാനില്‍നിന്നും വീണ്ടും മനുഷ്യത്വത്തിന്റെ വിമാനം പറത്തി യുഎഇ

അബുദാബി: സുഡാനില്‍നിന്നും വീണ്ടും മനുഷ്യത്വത്തിന്റെ വിമാനം പറത്തി യുഎഇ തങ്ങളുടെ കാരുണ്യമേഖലയെ കൂടുതല്‍ അന്വര്‍ത്ഥമാക്കുന്നു. അഭ്യന്തരകലാപം മൂലം ദുരിതത്തിലായ സുഡാനില്‍നിന്നും തിരിച്ചുവരാനാവാതെ കുടുങ്ങിപ്പോയവരെയാണ യുഎഇ പ്രത്യേക വിമാനത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.

180 യാത്രക്കാരുമായി പത്താമത്തെ വിമാനം ശനിയാഴ്ച അബുദാബിയിലെത്തി. 26 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ഇന്നലെ തിരികെയെത്തിച്ചത്. ഏപ്രി്ല്‍ 29നാണ് ആദ്യവിമാനത്തില്‍ യാത്രക്കാരെ യുഎഇ ഇവിടെയെത്തിച്ചത്. ഇതുവരെ 997 പേര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തി യുഎഇയില്‍ എത്തിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രായം ചെന്നവര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് യുഎഇയിലേക്ക എത്തിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ 10 വിമാനങ്ങളിലും കപ്പലിലുമായി 1353 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ യുഎഇ സുഡാനില്‍ എത്തിച്ചിട്ടുണ്ട്.

യുഎഇയുടെ ആഗോള മാനുഷിക-കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ഏറെ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. ദുരിതമനുഭവിക്കുന്ന സുഡാനിലെ ജനതക്കുവേണ്ടി ഇനിയും സഹായങ്ങള്‍ എത്തിക്കുമെന്ന് യുഎഇ വ്യക്തമാക്കി

webdesk15: