ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. കമ്പനി വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ഏത് രാജ്യത്താണോ ക്വാറന്റീനിലിരിക്കുന്നത് അതടിസ്ഥാനപ്പെടുത്തിയായിരിക്കും പിസിആര്‍ പരിശോധനാ നിബന്ധനകള്‍. യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി നിര്‍ബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത, ക്യൂആര്‍ കോഡുള്ള പിസിആര്‍ പരിശോധനാ ഫലവും ഹാജരാക്കണം.
14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാമെന്ന് എമിറേറ്റ്‌സും അറിയിച്ചു.