ദുബായ്: പാകിസ്താന്‍ അടക്കം 12 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇഷ്യൂ ചെയ്യുന്നത് യുഎഇ താല്‍ക്കാലികമായ നിര്‍ത്തിവച്ചു. കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇ തീരുമാനം എന്ന് ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താനു പുറമേ, തുര്‍ക്കി, ഇറാന്‍, യമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ രാഷ്ട്രങ്ങള്‍ക്കും വിസിറ്റ് വിസ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ ഇതുവരെ 363,380 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7230 പേര്‍ മരിച്ചു. നിലവില്‍ 30,362 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.