X

നിർമാണത്തൊഴിലാളിയായി തുടക്കം ; ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി ദിലീപ്

സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി, ലേബർ വീസയിൽ ദുബായിലെത്തിയ ആ 22 വയസ്സുകരൻ 900 ദിർഹം ശമ്പളത്തിന് നിർമാണത്തൊഴിലാളിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.32 വർഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ മാറ്റങ്ങൾ കണ്ട് അഭുതപ്പെടുകയാണ് അയാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ഇപ്പോൾ എടപ്പാൾ സ്വദേശിയും ദുബായിലെ പ്രോപ്പർട്ടി ഡവലപ്പറുമായ ദിലീപ് (54).ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരൻ .ഗോൾഫ് ക്ലബ്ബിൽ അംഗത്വം നേടാൻ ഗോൾഫ് പഠിച്ച ദിലീപ് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു. ഐപിഎല്ലിൽ ആദ്യ കേരള ടീമിന്റെ ഉടമകളിലൊരാളായി.കോടികൾ വിലമതിക്കുന്ന 12 അത്യാഢംബര കാറുകളുടെ ഉടമ.അത്യപൂർവവും അമൂല്യവുമായ വാച്ചുകൾ, ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ,ബാറ്റുകൾ തുടങ്ങി അമൂല്യ ശേഖരങ്ങൾ.

സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ നടത്തണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചപ്പോൾ സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ അദ്ദേഹത്തിനൊപ്പം നിന്ന കഥയാണ് ദിലീപിന്റേത്.ദിലീപ് തന്റെ വിജയകഥയുടെ സൂത്രവാക്യമായി പറയുന്നതിങ്ങനെ.‘അവർക്കു പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കു പറ്റില്ല’ എന്ന ചോദ്യത്തിൽനിന്നാണ് എന്റെ ഓരോ വലിയ ഉത്തരവും രൂപപ്പെട്ടത്.ആ നേട്ടങ്ങൾ ആരുമായും മത്സരിക്കാനല്ല. ആരെയെങ്കിലും മറികടക്കണമെന്ന ലക്ഷ്യവുമില്ല. അദ്ദേഹം പറയുന്നു.ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത് .ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ എന്നും ദിലീപ് പറയുന്നു.

webdesk15: