X
    Categories: gulfNews

യുഎഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

അബുദാബി :ആറു മാസത്തെ ഇടവേളയ്ക്കുശേഷം യുഎഇയിലെ സ്‌കൂളുകള്‍ ഇന്നു തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുന്ന യുഎഇയില്‍ 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് അക്ഷരലോകത്ത് എത്തുക.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇവരില്‍ 95ശതമാനത്തോളം കുട്ടികളും ഇ-ലേണിങ് തുടരുകയാണെന്നാണു സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന സൂചന. ശേഷിച്ച 5% പേര്‍ മാത്രമാണു ഇന്ന് സ്‌കൂളില്‍ എത്തുക.1,300 പേര്‍ പഠിക്കുന്ന ദുബായിലെ ഒരു സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ റജിസ്റ്റര്‍ ചെയ്തത് 100ല്‍ താഴെ പേര്‍ മാത്രം. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തി.

സ്‌കൂളിലേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സ്‌കൂളുകളില്‍ ഇന്നലെ വെര്‍ച്വല്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 5നാണ് യുഎഇയിലെ സ്‌കൂളുകള്‍ അടച്ചത്. പിന്നീട് ജൂണ്‍ അവസാനം വരെ ഇ-ലേണിങ് തുടരുകയായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വേനല്‍ അവധി കഴിഞ്ഞാണ് ഇന്നു മുതല്‍ പഠനച്ചൂടിലേക്കു കടക്കുന്നത്.

അതേസമയം ഇന്നു മുതല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരവും കുറച്ചിട്ടുണ്ട്. കെജി1 മുതല്‍ 10ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗുകളുടെ ഭാരം 2.2 മുതല്‍ 7.3 കിലോഗ്രാം വരെയാക്കിയാണു പരിമിതപ്പെടുത്തിയത്.

Test User: