X

സമൂഹ വിവാഹം: ചരിത്ര മുഹൂര്‍ത്തത്തിന് റാസല്‍ഖൈമ സാക്ഷിയായി

 

റാസല്‍ഖൈമ: റാസല്‍ഖൈമ കിരീടാവകാശിയുടെ വിവാഹത്തോടൊപ്പം നടത്തിയ ഏറ്റവും വലിയ സമൂഹ വിവാഹം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നതായി. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും എമിറേറ്റിലെ 174 നവ മിഥുനങ്ങളുടെയും വിവാഹമാണ് കഴിഞ്ഞ ദിവസം വിപുലവും അതി ഗംഭീരവുമായ ചടങ്ങില്‍ നടന്നത്.
റാസല്‍ഖൈമ അദനില്‍ പുതുതായി പണി തീര്‍ത്ത ബയ്ത് മിത്ത്വഹ്ദ് ഓഡിറ്റോറിയത്തില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. റാക് കിരീടാവകാശിക്കൊപ്പം വിവാഹിതരായ ദമ്പതിമാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി എന്നിവര്‍ ആശംസ നേര്‍ന്നു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ രാജകുമാരനെ കൂടാതെ, 174 മറ്റു ഇമാറാത്തി ദമ്പതികളാണ് വിവാഹിതരായത്.
അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി ഭരണാധികാരിയുടെ അല്‍ഐന്‍ മേഖലാ പ്രതിനിധി ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ രാജകുമാരനെയും ദമ്പതിമാരെയും പ്രത്യേകം അഭിനന്ദിച്ചു.

chandrika: