Categories: gulfNews

രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി യുഎഇ; പ്രവാസികള്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി

അബുദാബി: യുഎഇ രക്തസാക്ഷി ദിനം ആചരിച്ചു. വിവിധ എമിറേറ്റുകളില്‍ രാവിലെ 11.30ന് മൗനപ്രാര്‍ത്ഥനയോടെയാണ് രാജ്യത്തിന്റെ രക്തസാക്ഷികളെ അനുസ്മരിച്ചത്. സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍സ്വകാര്യസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും ഇതര ജീവനക്കാരും അണിനിരന്നു മൗനപ്രാര്‍ത്ഥന നടത്തുകയും തുടര്‍ന്നു ദേശീയ ഗാനമാലപിക്കുകയും ചെയ്തു. തുടര്‍ന്നു ദേശീയ പതാക ഉയര്‍ത്തി.

നവംബര്‍ 30ന് യുഎഇ രക്തസാക്ഷി ദിനമായി ആചരിക്കുകയാണ്. ഡിസംബര്‍ രണ്ടിനു രാജ്യം ദേശീയദിനമാഘോഷിക്കുമ്പോള്‍ രക്തസാക്ഷികളെ അനുസ്മരിക്കുകയും മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതിലൂടെ ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവാണ് നല്‍കുന്നത്. യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.

Test User:
whatsapp
line