അബുദാബി: യുഎഇയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചു. കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളിലാണ് വീണ്ടും ഇളവ് നല്‍കുന്നത്.
നിലവില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് 30ദിവസത്തിനകമുള്ള കോവിഡ് പരിശോധനാഫലം നിര്‍ബന്ധമാണ്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്.
നേരത്തെ ഇത് മൂന്നു ദിവസത്തെ ഫലവും പിന്നീട് ഒരാഴ്ചയും തുടര്‍ന്ന് ഒരുമാസവുമാക്കി ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
നവംബര്‍ എഴ് തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാകും.
അതേസമയം കോവിഡ് ബാധിതര്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയിട്ടില്ല.