X
    Categories: gulfNews

അടുത്തു വന്നു തുമ്മും, അന്നേരം നമ്മുടെ ശ്രദ്ധ തെറ്റും; കിട്ടിയ തക്കത്തിന് വിലപ്പെട്ടതെല്ലാം അപഹരിച്ച് കടന്നു കളയും; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ഷാര്‍ജ: കവര്‍ച്ച നടത്തുന്ന ആളുകളെ തൊട്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ. യുഎഇയില്‍ ആളുകളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശവും പൊലീസ് പുറത്തിറക്കി.

പൊലീസ് ഇറക്കിയ വീഡിയോയില്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും അവയെപ്പറ്റി നാം ജാഗ്രതയോടെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ വെച്ച് തൊട്ടടുത്ത് നിന്ന് ശരീരത്തിലേക്ക് തുമ്മുകയോ തുപ്പുകയോ ചെയ്യുന്നതാണ് ഇവയില്‍ പ്രധാനം. ഈ സമയത്ത് പെട്ടെന്ന് ശ്രദ്ധ തെറ്റുമ്പോള്‍ സംഘത്തിലെ മറ്റൊരാള്‍ പഴ്‌സോ മറ്റ് വിലപ്പെട്ട സാധനങ്ങളോ അപഹരിച്ച് കടന്നുകളയും.

വാഹനത്തിന് തകരാറുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന അപരിചിതരെയും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ പുറത്തിറങ്ങി അവര്‍ക്കൊപ്പം വാഹനം പരിശോധിക്കുമ്പോള്‍ മറ്റൊരാള്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ അപഹരിക്കും. ഇതോടൊപ്പം വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് സമീപത്തുള്ള സീറ്റുകളില്‍ പണമോ ബാഗുകളോ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മോഷ്ടാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടുമെന്നതാണ് കാരണം.

 

web desk 1: