ദുബൈ: ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണം ബിസിനസ് ഇപ്പോള്‍ ബിസിനസ് ബേയിലും. വിവിധ സാഹചര്യങ്ങളില്‍ വാഹനം ഉപയോഗ യോഗ്യമാണോയെന്നറിയാനുള്ള റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍.ടി.എ) പരീക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്. ഇസെഡ്10 എന്ന 10 സീറ്റര്‍ ഡ്രൈവറില്ലാ വാഹനം ഓമ്‌നിക് ഇന്റര്‍നാഷണലും ഈസി മൈലും സംയുക്തമായാണ് നിര്‍മിച്ചത്. ജൂണ്‍ മുതല്‍ ആദ്യഘട്ടത്തിന്റെ ഭാഗമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്നും മുഹമ്മദ് ബിന്‍ റാഷിദ് ബുല്‍വാഡിലേക്ക് വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്.
നഗരത്തിന്റെ പൊതു യാത്രാ വാഹനങ്ങളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആര്‍.ടി.എയുടെ ശ്രമത്തിന്റെ ഭാഗമാണ് പരീക്ഷണങ്ങള്‍. വിവിധ സ്ഥലങ്ങളിലായി ഇത് തുടരും. ദുബൈയിലെ മെട്രോ സ്‌റ്റേഷനുകള്‍, മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഡ്രൈവറില്ലാ വാഹനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആര്‍.ടി.എ ലൈസന്‍സിംഗ് ഏജന്‍സി സി.ഇ.ഒ അഹമദ് ബെഹ്‌റൂസിയാന്‍ പറഞ്ഞു. ദുബൈ സ്മാര്‍ട്ട് മൊബിലിറ്റി നയത്തിന്റെ ഭാഗമായി നടപ്പാക്കാനുള്ള നിയമങ്ങളും വകുപ്പുകളും നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
Categories:
Video Stories