X

അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധന

അബുദാബി: അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറുശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2015 ഒക്‌ടോബര്‍ മുതല്‍ 2016ജൂണ്‍ വരെയുള്ള കാലയളവില്‍ 100കപ്പലുകളാണ് അബുദാബി തീരത്തെത്തിയത്. ഇവയിലായി 228,000 യാത്രക്കാരും തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തിയിരുന്നു.

തൊട്ടുമുമ്പുള്ള ഇതേകാലയളവില്‍ 94കപ്പലുകളും 200,000യാത്രക്കാരുമാണ് എ ത്തിയത്. 10വര്‍ഷം മുമ്പ് 24കപ്പലുകളിലായി 35,000പേര്‍ മാത്രമാണ് അബുദാബിയി ല്‍ എത്തിയിരുന്നത്. എന്നാല്‍ യു.എ.ഇ തലസ്ഥാന നഗരിയുടെ മനോഹാരിത നാള്‍ ക്കുനാള്‍ വര്‍ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കപ്പല്‍ സ ഞ്ചാരികള്‍ ഈ തീരം തേടിയെത്തുകയായിരുന്നു.സഞ്ചാരിക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിലും അവരെ ആകര്‍ഷിപ്പിക്കുന്നതിലും അബുദാബി വിനോദസഞ്ചാര വിഭാഗമായ അബുദാബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അഥോറിറ്റി വിപുലമായ പ്രവര്‍ ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നടപ്പുവര്‍ഷം രണ്ടര ലക്ഷം സഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 2020 ല്‍ നാലരലക്ഷവും 2025ല്‍ 8.8ലക്ഷവും ആയി ഉയരുമെന്നാണ് ടൂറിസം അഥോറിറ്റി കരുതുന്നത്. സിര്‍ബനിയാസ് ബീച്ച് കപ്പല്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ലോകകപ്പല്‍ യാത്രക്കാര്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഗള്‍ഫ് നാടുകളിലെ മ രുഭൂമിയോട് ചേര്‍ന്നുള്ള ഏക തുറമുഖം എന്ന ഖ്യാതി സിര്‍ബനിയാസിന് മാത്രം സ്വന്തമാണ്.
ആദ്യവര്‍ഷ സീസണില്‍ മാത്രം 60,000യാത്രക്കാരാണ് ഇവിടെ എത്തിയതെന്ന് ക ണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര രംഗത്ത് കപ്പല്‍ യാത്രാ ടൂറിസം അ തിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അബുദാബി ടൂറിസം അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് വ്യക്തമാക്കി. വിനോദ സഞ്ചാര സാമ്പത്തിക മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താനാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. താമസിയാതെത്തന്നെ അബുദാബി ഹലാല്‍ ക്ര്യൂസിംഗ് ആയി മാറുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മുസ്ലിം ക്ര്യൂസിംഗാണ് ഇതിലൂടെ നടപ്പാകുക.
ഹലാല്‍ ടൂറിസം,ഹലാല്‍ വിഭവങ്ങള്‍ എന്നിവക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹലാല്‍ ബുക്കിംഗ് ഡോട് കോം എന്ന പേരില്‍ പ്രത്യേക ബുക്കിം ഗ് സംവിധാന ത്തിലും അബുദാബി ടൂറിസം അഥോറിറ്റി പങ്കാളിയായിട്ടുണ്ട്. സിര്‍ബനിയാസില്‍ കപ്പല്‍ സഞ്ചാരികളുടെ ആഗമനവും തുടര്‍സൗകര്യങ്ങളും ഇത്തിഹാദ് എയര്‍വെയ്‌സിനുകീഴിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജലാശയ യാത്രക്കാര്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത പരിഗണനയും അതിവിപുലമായ സൗകര്യങ്ങളും ദേശീയ വ്യോമഗതാഗത വിഭാഗമായ ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

chandrika: