അബുദാബി: രാജ്യത്ത് പഴം,പച്ചക്കറി വിലകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പഴവര്‍ഗ്ഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. ആപ്പിള്‍,ഓറഞ്ച്, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. കിലോ 10ദിര്‍ഹത്തിന് വരെ വിറ്റിരുന്ന മാദളം ഇപ്പോള്‍ 4ദിര്‍ഹം വ രെയായി കുറഞ്ഞിട്ടുണ്ട്. ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വാരാന്ത്യ ഓഫറുകള്‍ക്ക് പുറമെ സാധാരണ ദിവസങ്ങളിലും ഇത്തരം പഴങ്ങള്‍ക്ക് വന്‍വിലക്കുറവാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
പഴവര്‍ഗ്ഗങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെട്ടതോടെ ആവശ്യക്കാരുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അബുദാബി മീന മാര്‍ക്കറ്റിലാണ് ആവശ്യക്കാര്‍ വില പേശി വാങ്ങിക്കുന്നതിന് ഏറ്റവും നല്ല ഇടമായി കണ്ടെത്തിയിട്ടുള്ളത്. രാത്രി കാലങ്ങളിലാണ് ഇവിടെ പ്രധാനമായും വ്യാപാരം നടക്കുന്നത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ക്കുപുറമെ അയല്‍ രാജ്യമായ ഒമാനില്‍ നിന്നെത്തുന്ന പച്ചക്കറികളും ഇവിടെ സുലഭമായി എത്തിത്തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസംമുമ്പ് കിലോ 8 ദിര്‍ഹത്തിന് വിറ്റിരുന്ന ആപ്പിളിന്റെ വില 5ദിര്‍ഹമായി ചുരുങ്ങിയിട്ടുണ്ട്. മാദളം 4ദിര്‍ഹത്തിനും ലഭിക്കുന്നുണ്ട്.
പഴവര്‍ഗ്ഗങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ അറബ് വംശജരാണെന്നതുകൊണ്ട് മാര്‍ക്കറ്റുകളില്‍ ഇവരുടെ ആഗമനം പരമപ്രധാനമാണ്. അബുദാബി മീനാ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ എത്തുന്നവരാണ് പുറത്തുനടക്കുന്ന വാണിജ്യരംഗം കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ഖിയാര്‍,കൂസ,വിവിധതരം ഇലകള്‍ എന്നിവയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ മീനാ മര്‍ക്കറ്റില്‍ വിലക്കുറവില്‍ സുലഭമായി കാണാന്‍ കഴിഞ്ഞത്. ചെറി യ പിക്കപ്പ് വാനുകളില്‍ തുറന്നുവില്‍പ്പന നടത്തുന്നവര്‍ സാധാരണക്കാരുടെ ഇഷ്ട വാണിജ്യക്കാരായാണ് അറിയപ്പെടുന്നത്.
തോട്ടങ്ങളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന പച്ചക്കറികളും ഇലകളും പുതുമ മാറാതെ ലഭിക്കുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ രാത്രി കാലങ്ങളിലാണ് പ്രധാനമായും കച്ചവടം നടക്കുന്നതെന്നതുകൊണ്ട് പ്രവൃത്തി ദിവസങ്ങളില്‍ മലയാളികള്‍ വരുന്നത് വളരെ കുറവാണ്. അതേസമയം അറബ് വംശജര്‍ രാത്രി വൈകിയും എത്തുന്നുവെന്നതാണ് മീനാ മാ ര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ആശ്വാസമായി മാറുന്നത്. മീനാ മാര്‍ക്കറ്റിലെ പച്ചക്കറി വാണിജ്യ രംഗത്ത് മലയാളി സാന്നിധ്യം പരമപ്രധാനവും എന്നും ഒഴിച്ചുകൂടാനാവത്തതുമാണ്. പതിറ്റാണ്ടുകളായി ഇവിടെ പഴം-പച്ചക്ക റി വിപണിയിലെ പ്രധാനികളായി നിരവധി മലയാളികളുണ്ട്. എന്നാല്‍ പുറത്ത് പഴവര്‍ഗ്ഗങ്ങളുടെ ചെറുകിട വിപണിയില്‍ മലയാളികള്‍ തീരെ കുറവാണ്. ബംഗ്ലാദേശുകാരാണ് ഈ രംഗത്ത് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.