അബുദാബി: വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ നടത്തിയ ആറാമത് എഡിഷന്‍ ‘തര്‍തീല്‍’ ഖുര്‍ആന്‍ മത്സരത്തിന്റെ യുഎഇ തല മത്സരത്തിന് ദുബൈ ഡ്യൂവേല്‍ സ്‌കൂളില്‍ പ്രൗഢ സമാപനം.
ഔപചാരിക ഉത്ഘാടനം അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നിര്‍വഹിച്ചു. ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി
11 സോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്.
ദുബൈ നോര്‍ത്ത് സോണ്‍ ജേതാക്കളായി. അബുദാബി സിറ്റി, അബുദാബി ഈസ്റ്റ് സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
സലാം സഖാഫി വെള്ളലശ്ശേരിയുടെ അധ്യക്ഷതയില്‍
നടന്ന സമാപന സംഗമം മുശാവറ അംഗം കെ കെ അഹ്‌മദ് മുസ്ലിയാര്‍ കട്ടിപ്പാറ ഉത്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണവും ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ സക്കരിയ ശാമില്‍ ഇര്‍ഫാനി സന്ദേശ പ്രഭാഷണവും നടത്തി.
ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍ വിജയികളെ പ്രഖ്യാപിച്ചു.
പ്രത്യേകം സജ്ജമാക്കിയ ഖുര്‍ആന്‍ എക്‌സ്‌പോയിലെ ഖുര്‍ആനിക പഠനങ്ങളും, കാഴ്ചകളും ശ്രദ്ധേയമായി.
ഷൌക്കത്ത് ബുഖാരി ,സാദിഖ് സഖാഫി പെരിന്താറ്റിരി, സിപി ഉബൈദ് സഖാഫി, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം,ആസിഫ് മുസ്ലിയാര്‍,ഫസല്‍ മട്ടന്നൂര്‍,ഹമീദ് സഖാഫി, അബൂബക്കര്‍ അസ്ഹരി, അഷ്റഫ് മന്ന തുടങ്ങിയവര്‍ സംബന്ധിച്ചു. സൈദ് സഖാഫി വെണ്ണക്കോട് സ്വാഗതവും സിദ്ദിഖ് പൊന്നാട് നന്ദിയുംപറഞ്ഞു.