X
    Categories: gulfNews

ബഹിരാകാശ രംഗത്ത് യുഎഇയുടെ കുതിപ്പ്; നാസയുമായി കരാറില്‍ ഒപ്പുവച്ചു

ദുബായ്: ചന്ദ്രനില്‍ യുഎഇയും എത്തുന്ന ഒരു ദിവസം വരുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ആര്‍ടെമിസ് കരാര്‍ ഒപ്പിടുന്നതിനിടെയാണ് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റൈന്‍ ഇക്കാര്യം പറഞ്ഞത്.

ബഹിരാകാശത്ത് സുരക്ഷിതവും സമാധാനപരവുമായ സഹകരണത്തിനായി യുഎഇ ബഹിരാകാശ ഏജന്‍സിയും മറ്റു ഏഴു രാജ്യങ്ങളും ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു. 2024ല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യത്തെ പുരുഷനെയും സ്ത്രീയെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്ന പദ്ധതി ആര്‍ടെമിസ് കരാറില്‍ ഉള്‍ക്കൊള്ളുന്നു.

ബഹിരാകാശ പര്യവേക്ഷണം ചെയ്യാനുള്ള യുഎഇയുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രതിബദ്ധതയെയും ബ്രിഡെന്‍സ്റ്റെന്‍ പ്രശംസിച്ചു. ‘ആര്‍ടെമിസ് പദ്ധതിയുടെ ഭാഗമായി നാസ ചന്ദ്രനിലേക്ക് പോവാനിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ട് എന്നു പറഞ്ഞ ആദ്യത്തെ രാജ്യമാണ് യുഎഇ. ഒരു ദിവസം യുഎഇ പൗരന്‍ ചന്ദ്രന്റെ ഉപരിതലത്തിലെത്തും’-അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ബഹിരാകാശ യാത്രികരായ ഹസ്സ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നയാദി എന്നിവര്‍ ഇപ്പോള്‍ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കായി പരിശീലനത്തിലാണ്. ചാന്ദ്രയാന്‍

web desk 1: