അബുദാബി : യുഎഇ വാണിജ്യമന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍മറി അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. മന്ത്രി അഹമ്മദ് അല്‍ഫലാസി, ഒമാന്‍ സാമ്പത്തികകാര്യ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍യൂസുഫ്, കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയാല്‍, യുഎഇ ഇന്ത്യന്‍ അംബാസ്സഡര്‍ സജ്ഞയ് സുധീര്‍, അഹമ്മദ് അല്‍ബന്ന, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അബ്ദുല്ല അല്‍മസ്‌റഊഇ, വൈസ് ചെയര്‍മാന്‍ യൂസുഫലി എംഎ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ ഡല്‍ഹിയിലെത്തിയത്.
മന്ത്രി ഈ മാസം 15 വരെ ഇന്ത്യയില്‍ ഉണ്ടായിരിക്കും. മുംബൈയിലും മന്ത്രി സംഘം പര്യടനം നടത്തും. വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ 60ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അടുത്ത അഞ്ചു വര്‍ഷത്തിനകം 100 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തും.