ദുബൈ: യുഎഇയുടെ ചൊവ്വ ദൗത്യം വിജയകരം. യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ മാറി. ഇനിയുള്ള 687 ദിവസവും യുഎഇയുടെ പേടകം ചൊവ്വയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
അമേരിക്ക, സോവിയറ്റ് യുണിയന്‍, യുറോപ്യന്‍ യൂണിയന്, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒരാഴ്ചക്കുള്ളില്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഹോപ് അയച്ചുതുടങ്ങും.
എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലൻഡിൽ നിന്ന് ഹോപ് കുതിച്ചത്.