ദുബായ്: യുഎഇ ഇസ്രയേല്‍ സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമായതിനു പിന്നാലെ ഇരു രാജ്യങ്ങളും കൂടുതല്‍ മേഖലകളില്‍ സഹകരണത്തിന്റെ വാതിലുകള്‍ തുറക്കുന്നു. ബിസിനസ് അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും മുന്നോട്ടു പോകുന്നത്. കോവിഡ് കാലത്തിനു ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബിസിനസ് രംഗത്ത് വന്‍ പരിവര്‍ത്തനം തന്നെ പ്രതീക്ഷിക്കാം.
വിദ്യാഭ്യാസം, നവീകരണം, ആരോഗ്യം, വ്യമയാനം, കൃഷി, ഊര്‍ജം എന്നീ രംഗങ്ങളിലെല്ലാം പരിധിയില്ലാത്ത സഹകരങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. മധ്യ പൗരസ്ത്യ ദേശത്തിലെ തങ്ങളുടെ പുതിയ അതിഥിയായ ഇസ്രയേലുമായി ബിസിനസ് സാധ്യതകള്‍ തുറക്കുന്നതിനുള്ള പരിശ്രമത്തിലാണ് യുഎഇയെന്ന് ഇതിനകം തന്നെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
കോവിഡ് ഗവേഷണം, എണ്ണ വില്‍പന, ടൂറിസം, സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, ജല, ഭക്ഷ്യ സുരക്ഷ, തുടങ്ങി നിരവധി മേഖലകളിലാണ് ഇരു രാജ്യങ്ങളുടെയും കണ്ണുകള്‍.