X
    Categories: gulfNews

യുഎഇയിലേക്ക് വിസയില്ലാതെ യാത്ര; കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

ജറൂസലേം: യുഎഇയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുന്ന കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അനുമതി. മന്ത്രിസഭാംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ഇസ്രയേല്യര്‍ക്ക് യുഎഇയിലേക്കും യുഎഇക്കാര്‍ക്ക് ഇസ്രയേലിലേക്കും ഇനി വിസ കൂടാതെ യാത്ര ചെയ്യാം.

ഒരു അറബ് രാജ്യവുമായി ഇത്തരത്തില്‍ ഒരു കരാറിലെത്തുന്നത് ഇസ്രയേലിനെ സംബന്ധിച്ച് ആദ്യമായിട്ടാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം സാമ്പത്തിക രംഗങ്ങളിലുള്ള വികസനത്തിനും ഇതുപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ സന്ദര്‍ശിച്ചതും യുഎന്നില്‍ ഇസ്രയേല്‍ വിരുദ്ധ പ്രമേയം സുഡാന്‍ ഒഴിവാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

2021 മാര്‍ച്ച് മുതല്‍ ഇസ്രയേലിലേക്ക് പ്രതിദിനം ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

web desk 1: