X
    Categories: gulfNews

കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ യുഎഇയും ഇസ്രയേലും; ആഴ്ചയില്‍ 28 സര്‍വീസുകള്‍

ദുബായ്: നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇസ്രയേലും യുഎഇയും. ഇരു രാജ്യങ്ങളിലേക്കുമായി ആഴ്ചയില്‍ 28 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വാണിജ്യ സര്‍വീസുകളാണ് ആരംഭിക്കുന്നത്.

ഇത് അംഗീകരിച്ചു കൊണ്ടുള്ള കരാര്‍ ചൊവ്വാഴ്ച ഒപ്പുവെക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ അനുവദിക്കുക. ഇസ്രയേലിലേക്ക് എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും അനുമതിയുണ്ട്. പ്രതിവാരം പത്ത് ചരക്കു വിമാനങ്ങള്‍ക്കും ഇസ്രയേല്‍ അനുമതി നല്‍കുന്ന കരാറാണിത്.

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വച്ച് വ്യോമയാന കരാര്‍ ഒപ്പു വക്കും. കരാര്‍ ഒപ്പു വച്ച ശേഷം ആഴ്ചകള്‍ക്കുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.

web desk 1: