അബുദബി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ സുപ്രധാന വ്യാപര കറന്‍സി കരാറില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷമാണ് ചരിത്രപരമായ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തിയിരുന്നത് ഡോളര്‍ കറന്‍സി വഴിയായിരുന്നു. എന്നാല്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇടപാടുകള്‍ ലഘൂകരിക്കുന്നതിനും ഏറെ സഹായമാകുമെന്ന വിലയിരുത്തല്‍
പുതിയ ഉടമ്പടി പ്രകാരം ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കും യു.എ.ഇ. സെന്ററല്‍ ബാങ്കുമായിരിക്കും ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഇതോടെ ഇരു രാജ്യങ്ങളിലുമുള്ള വ്യാപാരികള്‍ക്കും മല്‍സര ബുദ്ധിയോടെ വ്യാപാരം നടത്താന്‍ കഴിയുമെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സുരി അറിയിച്ചു.