റമദാന്‍ മാസത്തില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് യു.എ.ഇ സര്‍ക്കാറിന്റെ മുന്നറിയിപ്പ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മന്റ് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നൂഐമിയാണ് ഉപഭോക്താക്കളോട് മിതവ്യയം ശീലിക്കാന്‍ ആഹ്വാനം ചെയ്തത്.
ദിവസേനയുള്ള ഷോപ്പിംഗ് ഒഴിവാക്കാന്‍ ജനങ്ങല്‍ ശ്രദ്ധിക്കണം. ഒരു മാസത്തേക്ക് ആവശ്യമായത് ശേഖരിച്ചു വെക്കുക. അനാവശ്യമായത് ഒഴിവാക്കുക. അനാവശ്യമായ ഷോപ്പിംഗ് വില വര്‍ദ്ധനക്ക് ഇടയാക്കുമെന്നുംഹാശിം അല്‍ നുഐമി മുന്നറിയിപ്പ് നല്‍കി.