പതാക ദിനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് പൗരന്മാരോട് യുഎഇ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിന്‍ അല്‍ മക്തൂം. രാജ്യത്തെ പൗരന്മാര്‍, താമസക്കാര്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവക്കാണ് പതാക ഉയര്‍ത്താന്‍ നിര്‍ദേശമുള്ളത്.
എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് യുഎഇ പതാക ദിനമായി ആചരിക്കാറുണ്ട്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റതിന്റെ സ്മരണക്കായാണ് ഈ ദിവസം പതാക ദിനമായി ആചരിക്കുന്നത്.
2013ല്‍ ഷെയ്ഖ് മുഹമ്മദാണ് ഇതിന് ആരംഭം കുറിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ട്വിറ്ററിലൂടെയാണ് പതാക ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. യുഎഇ പതാക ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമാണെന്നും നവംബര്‍ 3ന് നമുക്കത് ആഘോഷിക്കണമെന്നും ഷെയ്ഖ് ട്വിറ്ററില്‍ കുറിച്ചു. അന്ന് രാവിലെ 11 മണിക്ക് പതാക ഉയര്‍ത്താന്‍ എല്ലാ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും തയാറാവണം-അദ്ദേഹം വ്യക്തമാക്കി.