അബുദാബി: നാളെ രാവിലെ കൃത്യം പതിനൊന്നു മണിക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളില്‍ യുഎഇയുടെ പതാക ഒന്നിച്ചു പാറിപ്പറക്കും. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഭ്യര്‍ത്ഥന പ്രകാരം തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ചടങ്ങിന്റെ ഭാഗമാകും. ദേശീയ ഐക്യത്തിന്റെ ഭാഗമായാണ് നവംബര്‍ മൂന്ന് യുഎഇ പതാക ദിനമായി ആചരിക്കുന്നത്. അതിനു പിന്നില്‍ രസകരമായ ചരിത്രങ്ങളുണ്ട്. അവയിങ്ങനെ;
* 1971ലാണ് രാജ്യത്തിന് പൊതുവായി ഒരു പതാക യുഎഇ അംഗീകരിച്ചത്.
* അബ്ദുല്ല മുഹമ്മദ് അല്‍ മൈന എന്നയാളാണ് പതാക രൂപകല്‍പ്പന ചെയ്തത്. 1030 ഡിസൈനുകളില്‍ നിന്നാണ് ഇത് തെരഞ്ഞെടുക്കപ്പെട്ടത്.
* 1972 ഡിസംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തപ്പെട്ടത്.
* തിരശ്ചീനമായി പച്ച, വെള്ള, കറുപ്പ്, ലംബമായി ചുവപ്പ് എന്നീ നിറങ്ങളാണ് പതാകയിലുള്ളത്.
* വളര്‍ച്ച, ഐശ്വര്യം, വികസനം, ശോഭ, പുരോഗതി എന്നിവയെ സൂചിപ്പിക്കുന്നതാണ് പച്ച.
* വെള്ള നന്മ, ഔദാര്യം, സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു.
* കരുത്തിനെയും ദൃഢതയെയും സൂചിപ്പിക്കുന്നതാണ് കറുപ്പ്.
* രാഷ്ട്രത്തിന് വേണ്ടി ത്യാഗം ചെയ്തവര്‍, അവരുടെ ധീരതയുടെ പൈതൃകം, രക്തസാക്ഷിത്വം എന്നിവയെ സൂചിപ്പിക്കുന്നതാണ് ചുവപ്പ്.