ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയിലാണ് വന്‍ അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈകീട്ടാണ് സംഭവം. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.
ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ ഡിഫന്‍സ് സംഘമെത്തി സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.
സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ് അധികൃതരെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും.