ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.
യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.