ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത എല്ലാ താമസ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാനാവില്ല. വിമാന കമ്പനികള്‍ക്കും മറ്റും യുഎഇ നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയില്‍ വച്ച് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ ആദ്യ ഘട്ടത്തില്‍ യാത്രാനുമതിയുള്ളൂ. ഇന്ത്യയില്‍ നിന്ന് മാത്രം വാക്‌സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂ എന്നാണ് അറിയുന്നത്.
യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യുഎഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത് എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
യു.എ.ഇയില്‍ കോവിഡ് വാക്‌സിനേഷന്‍പൂര്‍ത്തിയാക്കിയ, യു.എ.ഇ. താമസവിസയുള്ള നിര്‍ദിഷ്ട കാറ്റഗറികളില്‍പ്പെട്ടവര്‍ക്ക് നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. വാക്‌സിന്‍ രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം പിന്നിട്ടിവരാകണമെന്നും നിര്‍ദേശമുണ്ട്.