ദുബായ്: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല. വിമാനത്താവള അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
മറ്റു നിബന്ധനകള്‍
ദുബായിയില്‍ താമസ വിസയുള്ളവര്‍ക്ക് പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അനുമതി വാങ്ങണം.
യുഎഇ പൗരന്മാര്‍, പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത റസിഡന്‍സ് വിസയുള്ള റസിഡന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം.
നിങ്ങള്‍ യുഎഇ പൗരനോ സാധുവായ താമസ വിസയുള്ള താമസക്കാരനോ ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അബുദാബി വഴി യുഎഇയിലേക്ക് പ്രവേശിക്കാനാവൂ. ടൂറിസ്റ്റ് വിസകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പ്രവേശിക്കാനാവില്ല.
യുഎഇ സ്വദേശികള്‍, പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത ദുബായ് റസിഡന്‍സ് വിസയുള്ള റസിഡന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് പോവാം. സന്ദര്‍ശന വിസയിലും യുഎഇയിലേക്ക് വരാം.
എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഷാര്‍ജ തുറമുഖങ്ങള്‍ വഴി യാത്ര അനുവദിച്ചിരിക്കുന്നു.
യുഎഇയില്‍ എത്തുന്നതിന് മുമ്പ് ഒരു അംഗീകൃത ലബോറട്ടറിയില്‍ നിന്ന് നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തിയിരിക്കണം. 12 വയസു മുതല്‍ മുകളിലുള്ള എല്ലാവര്‍ക്കും ടെസ്റ്റ് ആവശ്യമാണ്. പുറപ്പെടുന്നതിനു 96 മണിക്കൂര്‍ മുമ്പുള്ള ടെസ്റ്റ് റിസല്‍ട്ടാണ് ഹാജരാക്കേണ്ടത്.
ദുബായിയില്‍ ഇറങ്ങുന്നവര്‍ കോവിഡ്19 ഡിഎക്‌സ്ബി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. മറ്റെല്ലാ എമിറേറ്റുകളിലും ഇറങ്ങുന്നവര്‍ അല്‍ ഹോസ്ന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.