X
    Categories: gulfNews

യുഎഇയില്‍ ഡോക്ടറുടെ മാസ്‌ക് വലിച്ചിട്ട് നവജാത ശിശു; പ്രതീക്ഷയുടെ ചിത്രം

ദുബായ്: കോവിഡ് മഹാമാരി മൂലം ലോകജനത ഒന്നടങ്കം വഴി മുട്ടി നില്‍ക്കുകയാണ്. ഈ വ്യാധി ഇന്നു പോവും നാളെ പോവും എന്നു കരുതി നിന്ന് കൊല്ലം ഒന്നാവാറായി. ഇതുവരെ പോയില്ല എന്നു മാത്രമല്ല, ചില സ്ഥലങ്ങളിലെല്ലാം രൂക്ഷമായി വര്‍ധിക്കുകയും ചെയ്തു. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം നമ്മുടെ നിത്യ ശീലങ്ങളായി മാറി. ഈ മഹാവ്യാധിയില്‍ നിന്ന് എന്നാണൊരു മോചനം എന്നതിനെ പറ്റി ലോകാരോഗ്യ സംഘടനക്കോ നമുക്കോ ആര്‍ക്കുമോ ഒരു വ്യക്തതയില്ല.

ഇതിനിടയില്‍ പ്രതീക്ഷയുടെ പുതിയ നാമ്പായി യുഎഇയില്‍ നിന്നുള്ള ഒരു ഡോക്ടറുടെ ചിത്രം തരംഗമാവുകയാണ്. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമീര്‍ ചിയാബാണ് പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം പങ്കുവച്ചത്. ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചു മാറ്റുന്ന നവജാത ശിശുവിന്റെ ചിത്രമാണ് വൈറലായത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് ഇനി എന്ന് എന്ന നമ്മുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള വിരാമമാണ് ആ മാസ്‌ക് നീക്കല്‍ എന്ന് പലരും വിലയിരുത്തുന്നുണ്ട്. കോവിഡില്ലാത്ത ഒരു ലോകത്തിലേക്കുള്ള സൂചനയാണ് ചിരിച്ചു കൊണ്ട് ഡോക്ടറുടെ മാസ്‌ക് വലിച്ചൂരുന്ന ആ കുഞ്ഞിന്റെ രംഗം.

മാസ്‌കെല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന കുറിപ്പോടെ ഡോക്ടര്‍ തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്.

web desk 1: