ദുബൈ: ഡിജിറ്റല്‍ മേഖലയില്‍ യുഎഇയുടെ വന്‍ കുതിച്ചുചാട്ടം. ആഗോള പട്ടികയില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് അറബ് രാജ്യത്തിന്റെ സ്ഥാനം. ജിസിസി രാഷ്ട്രങ്ങളില്‍ ഒന്നാമതും. വേള്‍ഡ് ഡിജിറ്റല്‍ കോംപിറ്റിറ്റീവ് റാങ്കിങ് 2020 പട്ടികയില്‍ 14-ാമതാണ് യു.എ.ഇ. യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ എട്ടാമതും.
പട്ടികയില്‍ ഒന്നാം സ്ഥാനം യുഎസിനാണ്. രണ്ടാമത് സിംഗപൂരും മൂന്നാമത് ഡെന്‍മാര്‍ക്കും. സ്വീഡന്‍ നാലാമതും ഹോങ്കോങ് അഞ്ചാമതുമുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ് രാഷ്ട്രങ്ങള്‍ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. ദക്ഷിണ കൊറിയയാണ് എട്ടാമത്. നോര്‍വേ ഒമ്പതാമതും ഫിന്‍ലാന്‍ഡ് പത്താമതും.
അറബ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തറാണ്. സൗദി അറേബ്യ മൂന്നാമതും ജോര്‍ദാന്‍ നാലാമതും.