ദുബായ്: യുഎഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര്‍ രോഗമുക്തരായതായും രണ്ടു പേര്‍ മരണത്തിന് കീഴടങ്ങിയെന്നും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മൊത്തം മരണം 393 ആയി ഉയര്‍ന്നു. 8229 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.
75,981 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായവര്‍. ഇതില്‍ 67359 പേര്‍ക്ക് രോഗമുക്തി കൈവന്നു. 24 മണിക്കൂറിനിടെ 85,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ 7.7 ദശലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിനങ്ങളിലൊന്നാണ് ഇന്ന്. മെയ് 27നാണ് ഇതിനു മുമ്പ് 883 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് 21ന് 894 ഉം മെയ് 20ന് 941 ഉം മെയ് 22ന് 994 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
77 ലക്ഷം കോവിഡ് പരിശോധനയില്‍ ഇതുവരെ 75098 പേര്‍ക്കു മാ്ത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതായത് പരിശോധന നടത്തിയതില്‍ 1% പേര്‍ക്കു മാത്രമാണ് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച മുക്കാല്‍ ലക്ഷത്തിലേറെ പേരില്‍ 90%വും രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. മരണ നിരക്ക് 0.5%ല്‍ മാത്രം.
അതിനിടെ, പകര്‍ച്ച വ്യാധിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായി ദേശീയ വാക്‌സിനേഷന്‍ നയത്തിനും കഴിഞ്ഞ ദിവസം യുഎഇ മന്ത്രിസഭ രൂപം നല്‍കിയിരുന്നു. നിലവാരം ഉറപ്പുവരുത്തി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. രാജ്യത്ത് കോവിഡ് വാക്‌സിന്റെ പരീക്ഷണം മൂന്നാംഘട്ടത്തിലാണ്.