ദുബായ്- യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരം കടന്ന് കോവിഡ് കേസുകള്‍. ഇന്ന് 1158 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1179 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ കൂടി മരിച്ചു. രാജ്യത്ത് രോഗമുക്തി കൈവരിച്ചവരുടെ മൊത്തം എണ്ണം 84,903 ആയി. 421 ആണ് മരണസംഖ്യ.
95,348 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 9.8 ദശലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തി. ആഗോള തലത്തില്‍ തന്നെ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.
ബുധനാഴ്ച 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സെപ്തംബര്‍ 23 ആയിരുന്നു അതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്; 1083. കോവിഡ് വ്യാപന ഭീതി ശക്തമായ സാഹചര്യത്തില്‍ കര്‍ശന പരിശോധനകളാണ് രാജ്യത്തു നടന്നു വരുന്നത്. വ്യാഴാഴ്ച മാത്രം 17 സ്ഥാപനങ്ങള്‍ക്ക ദുബൈ ഇകോണമി മുന്നറിയിപ്പ് നല്‍കി.