X

കോവിഡ് വാക്‌സിന് യുഎഇയുടെ അനുമതി

അബുദാബി: കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎഇ അനുമതി. കോവിഡ് പ്രതിരോധ രംഗത്തുള്ളവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെ പഠനങ്ങളില്‍ കണ്ടെത്തിയത് വാക്‌സിന്‍ ഫലപ്രദമാണെന്നും ശക്തമായി പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നുവെന്നുമാണെന്ന് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസ് പറഞ്ഞു.വാക്‌സിന്‍ സുരക്ഷ അവലോകനം ചെയ്തു, ഇത് ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഫലങ്ങള്‍ കാണിക്കുന്നു, മന്ത്രി കൂട്ടിച്ചേര്‍ത്തു.

അബുദാബിയിൽ നടക്കുന്ന മൂന്നാംഘട്ട വാക്സീൻ പരീക്ഷണത്തിൽ കഴിഞ്ഞ ആറ് ആഴ്ചകളായി 125 രാജ്യക്കാരായ 31,000 പേർ പങ്കെടുക്കുന്നതായി നാഷനൽ ക്ലിനിക്കൽ കമ്മിറ്റി ഫോർ കൊറോണ വൈറസ് ചെയർമാനും മൂന്നാംഘട്ട പരീക്ഷണത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ നവാൽ അൽ കഅബി പറഞ്ഞു.

പ്രാഥമിക ഫലങ്ങള്‍ ശുഭകരമാണ്, എന്നിരുന്നാലും പഠനങ്ങള്‍ തുടരും. അപകടകരമായ പാര്‍ശ്വഫലങ്ങളോ ലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ച ആയിരം വോളന്റിയര്‍മാര്‍ക്ക് വാക്‌സിന്‍ പരീക്ഷിച്ചു, അവര്‍ക്ക് പ്രശ്‌നങ്ങളൊന്നു ഉണ്ടായില്ലെന്നും ഡോ. നവാൽ അൽ കഅബിപറഞ്ഞു.

Test User: